സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ അഞ്ചുരൂപയായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. ഇന്ധനവില ഭീമമായി ഉയര്‍ന്നു. സ്‌പെയര്‍പാര്‍ട്‌സ് വില കുത്തനെകൂടി. എന്നിട്ടും കാലോചിതമായ ചാര്‍ജ് വര്‍ധനയില്ലാതെ ബസ് ഉടമകള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്ന് ഉടമകൾ.
ആശാവഹമായ ഒരു നീക്കവും സര്‍ക്കാരില്‍ നിന്നുണ്ടാവാത്ത സാഹചര്യത്തിലാണ് ഈ മാസം 21 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുന്നത്. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷൻ അഞ്ചുരൂപയാക്കണമെന്നതുമാണ് ആവശ്യം.