17.1 C
New York
Wednesday, June 29, 2022
Home Kerala സ്വകാര്യ ബസിന് അടിയിൽപെട്ട് യുവതി മരിച്ചു.

സ്വകാര്യ ബസിന് അടിയിൽപെട്ട് യുവതി മരിച്ചു.

ഇടുക്കി:കുട്ടിക്കാനത്ത് സ്വകാര്യ ബസിന് അടിയിൽപെട്ട് അതേ ബസിലെ യാത്രക്കാരിയായ യുവതി മരിച്ചു. കുട്ടിക്കാനത്
ശനിയാഴ്ച്ച വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. പാമ്പനാർ റാണിമുടി സ്വദേശി സുധീഷിന്‍റെ ഭാര്യ രോഹിണി (30)യാണ് മരിച്ചത്. കോട്ടയത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ കോഴ്സ് പഠിക്കുകയായിരുന്നു രോഹിണി.

കോട്ടയത്തു നിന്നും കട്ടപ്പന ബസിൽ കയറി കുട്ടിക്കാനത്ത് ഇങ്ങിയ രോഹിണി ബസിന്‍റെ മുന്നിൽ കൂടി റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. രോഹിണി ബസിനു മുന്നിലുള്ളത് അറിയാതെ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.

കണ്ടു നിന്നവർ നിലവിളിച്ചതോടെയാണ് അപകടം നടന്ന വിവരം ബസ് ഡ്രൈവറും കണ്ടക്‌‌ടറും അറിയുന്നത്. അപ്പോഴേക്കും രോഹിണിയുടെ ശരീരത്തിൽ ബസിന്‍റെ ടയർ കയറിയിറങ്ങിയിരുന്നു. ഉടൻ തന്നെ പീരുമേട് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിച്ചു. ഡ്രൈവർ സുധീഷ് പാമ്പനാറ്റിൽ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇവർക്ക് രണ്ടു കുട്ടികളുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ജൂലൈ 1 മുതൽ പത്തനംതിട്ട നഗരത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം

'ജീവന്റെ തുടിപ്പ് നിലനിർത്താൻ ഒഴിവാക്കാം പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ ' എന്നാ ക്യാമ്പയ്ന്റെ ഭാഗമായി പത്തനംതിട്ട നഗരത്തിൽ ജൂലൈ 1 മുതൽ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ചു. ഇത്തരം ഉൽപ്പന്നങ്ങൾ വില്പന നടത്തുന്നതും കൈവശം...

കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കി പന്തളം തെക്കേക്കര പഞ്ചായത്ത്

പത്തനംതിട്ട    ജില്ലയില്‍ കാര്‍ഷിക മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന പഞ്ചായത്താണ് പന്തളം തെക്കേക്കര. പഞ്ചായത്തിലെ കാര്‍ഷിക മുന്നേറ്റത്തെപ്പറ്റിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ചും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് സംസാരിക്കുന്നു. തരിശുപാടങ്ങള്‍...

പത്തനംതിട്ട ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; വാക്സിനേഷന് വിമുഖത പാടില്ല

പത്തനംതിട്ട ജില്ലയില്‍ ഒരു ഇടവേളക്ക് ശേഷം കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഇനിയും വാക്സിന്‍ എടുക്കാത്തവരും, കരുതല്‍ ഡോസ് വാക്സിന് അര്‍ഹരായവരും, വാക്സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി...

ട്വിറ്ററിന് അന്ത്യശാസനം: ജൂലായ് നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ പരിരക്ഷ നഷ്ടമാകും.

ഐടി ചട്ടങ്ങള്‍ പാലിക്കാന്‍ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കി. ജൂലൈ നാലിനുള്ളില്‍ ഐടി ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സാമൂഹിക മാധ്യമം എന്ന നിലയില്‍ ലഭിക്കുന്ന പരിരക്ഷ നഷ്ടമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കി. ഐടി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: