പിറവം എറണാകുളം റോഡിൽ
ആരക്കുന്നത്ത് സ്വകാര്യ ബസിനടിലേക്ക് സ്കൂട്ടർ പാഞ്ഞുകയറി
കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.
ആരക്കുന്നം ടോക് എച്ച് എഞ്ചിനിയറിംഗ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിനിയായ തിരുവാങ്കുളം സ്വദേശി അഞ്ജലി എ (19) ആണ് ബസിനടിയിൽപ്പെട്ട് മരിച്ചത്. നടക്കാവ് – പിറവം റോഡിൽ ആരക്കുന്നം
പുളിക്കമാലിയിൽ ഇന്ന് രാവിലെ 9 തോടെയാണ് അപകടം നടന്നത്.കൂത്താട്ടുകുളം എറണാകുളം റൂട്ടിൽ സർവീസ് നടന്ന കിംഗ്സ് ബസിന്റെ അടിയിൽ സ്കൂട്ടറും അഞ്ജലിയും അകപ്പെടുകയായിരുന്നു
അപകടം നടന്ന ഉടനെ അഞ്ജലി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

