സ്വകാര്യബസുകളുടെ നികുതി ഒരുവര്‍ഷത്തേക്ക് ഒഴിവാക്കണം
കോട്ടയം:കോവിഡ് മഹാമാരി മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്ന
സ്വകാര്യബസ് വ്യവസായത്തെ സംരക്ഷിക്കുവാന്‍ ഒരു വര്‍ഷത്തെ നികുതി ഒഴിവാക്കണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പൊതുയോഗം ആവശ്യപ്പെട്ടു. കൊറോണ ഭീതി മൂലം പൊതുജനങ്ങള്‍ കൂടുതലായും സ്വകാര്യവാഹനങ്ങള്‍ ലേക്കും ഇരുചക്രവാഹനങ്ങളില്‍ ഏക മാറിയിരിക്കുകയാണ് ഓരോ ദിവസവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധനവിലയും നിയന്ത്രണമില്ലാതെ കൂടിക്കൊണ്ടിരിക്കുന്ന ഇന്‍ ഇന്‍ഷുറന്‍സ് പ്രീമിയവും വിദ്യാര്‍ത്ഥികളുടെ നാമമാത്രമായ ചാര്‍ജും എല്ലാം ഇതിന്റെ തകര്‍ചെയ്ക്കു കൂടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഈ സാഹചര്യത്തില്‍ ഒരു വര്‍ഷത്തേക്ക് കൂടി സ്വകാര്യ ബസുകളെ നിന്നും തൈമാസ നികുതിയില്‍ നിന്നും ഒഴിവാക്കണമെന്ന് ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സീനിയര്‍ സെക്രട്ടറി ശ്രീ ജോയി ചെട്ടിശ്ശേരി ആവശ്യപ്പെട്ടു. സ്വകാര്യ ബസ് സര്‍വീസുകള്‍ നിലച്ചു പോയാല്‍ കൂടുതല്‍ വിഷമിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് ജോസുകുട്ടി തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ് എം ശശിധരന്‍, ജോസഫ് തോമസ് ഇമ്മാനുവല്‍ ജോസഫ് സോണി ജെയിംസ് ജേക്കബ്, ജോയ് മോന്‍ ജോസഫ്, അമ്മുക്കുട്ടി സജി, ജോണി അഗസ്റ്റിന്‍ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു