17.1 C
New York
Saturday, September 18, 2021
Home Kerala സ്പ്രിംഗ്‌ളര്‍, മുഖ്യമന്ത്രിയും ശിവശങ്കരനെയും വെള്ളപൂശാനുള്ള റിപ്പോർട്ട് തള്ളണം; രമേശ് ചെന്നിത്തല

സ്പ്രിംഗ്‌ളര്‍, മുഖ്യമന്ത്രിയും ശിവശങ്കരനെയും വെള്ളപൂശാനുള്ള റിപ്പോർട്ട് തള്ളണം; രമേശ് ചെന്നിത്തല

സ്പ്രിംഗളര്‍ ഇടപാടിനെപ്പറ്റി ആദ്യം അന്വേഷിച്ച കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഐ.ടി സെക്രട്ടറിയും വ്യോമയാന സെക്രട്ടറിയുമായ മാധവന്‍ നമ്പ്യാരും രാജ്യത്തെ അറിയപ്പെടുന്ന സൈബര്‍ സുരക്ഷാ വിദഗ്ധനുമായ ഡോ.ഗുല്‍ഷന്‍ റായിയും അടങ്ങുന്ന സമിതി ഈ ഇടപാടിനെപ്പറ്റി പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് അന്ന് ഞാന്‍  ചൂണ്ടിക്കാട്ടിയ വസ്തുതകള്‍ അക്ഷരം പ്രതി ശരി വച്ചിരുന്നു.

ആ  റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനും സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിനുമാണ് നിയമ സെക്രട്ടറി ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ രണ്ടാമതൊരു ഉദ്യോഗസ്ഥ തല സമിതിയെ വച്ചത്. ഈ ഉദ്യോഗസ്ഥ തല സമിതിക്ക് മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാനുള്ള യാതൊരു യോഗ്യതയുമില്ല.

റിപ്പോര്‍ട്ട് അട്ടിമറിക്കുന്നതിനും സര്‍ക്കാരിനെ വെള്ള പൂശുന്നതിനും അവര്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷം പുറത്തു കൊണ്ടു വന്ന വസ്തുതകളെ ശരിവയ്ക്കാന്‍ അവരും നിര്‍ബന്ധിതരായിരിക്കുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയും ആരെയും അറിയിക്കാതെ പരമരഹസ്യവുമായാണ് സ്പിംഗളര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതെന്ന പ്രതിപക്ഷത്തിന്റെ മുഖ്യ ആരോപണം അതേ പടി ഉദ്യാഗസ്ഥ സമിതിയും ശരിവച്ചിരിക്കുകയാണ്.

 നടപടിക്രമങ്ങള്‍ പാലിക്കാതെയും ഡാറ്റയുടെ സുരക്ഷ ഉറപ്പ് വരുത്താതെയും വീട്ടു കാര്യം പോലെ തന്നിഷ്ടപ്രകാരമാണ് ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കരന്‍ കരാര്‍ ഒപ്പിട്ടതെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥ സമിതി പക്ഷേ ശിവശങ്കരന്‍ കുറ്റക്കാരനല്ല എന്ന് വിധിച്ചത് വിചിത്രമാണ്.

ശിവശങ്കരന്‍ തെറ്റു ചെയ്തു , പക്ഷേ കുറ്റക്കാരനല്ല എന്നാണ് ഉദ്യോഗസ്ഥ സമിതി പറയുന്നത്. അത് വിചിത്രമാണ്. അപ്പോള്‍ പിന്നെകുറ്റക്കാരന്‍ ആരാണ്?

 ശിവശങ്കരനെ മാത്രമല്ല, മുഖ്യമന്ത്രിയെയും രക്ഷിക്കാനുള്ള ഗൂഢമായ നീക്കമാണ് ഉദ്യോഗസ്ഥ സമിതി നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ഒന്നും അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം ഒന്നും അറിഞ്ഞിരുന്നില്ലെന്നും കമ്മിറ്റി പറയുന്നത് സാമാന്യ ബോധമുള്ള ആരും വിശ്വസക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കയ്യൊപ്പ് (കവിത) ബിന്ദു പരിയാപുരത്ത്

എൻ്റ ജീവിതത്തിലൊരിക്കൽ പോലുംനിൻ്റെ പ്രത്യക്ഷമായ സാന്നിദ്ധ്യം ഞാൻ ...

വറുത്തരച്ച സാമ്പാർ

എല്ലാവർക്കും നമസ്‌കാരം കുറച്ചു ദിവസങ്ങളായി വിശേഷങ്ങൾ അന്വേഷിച്ചിട്ട്. എല്ലാവരും സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു. നിങ്ങളൊക്കെ ബ്രേക്ഫാസ്റ്റ് കഴിച്ച്വോ. സാമ്പാർ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ലെന്നു തോന്നുന്നു. ദക്ഷിണേന്ത്യക്കാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കറിയാണ് സാമ്പാർ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ...

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️ഓർമ്മകൾക്ക് എന്ത് സുഗന്ധം ഭാഗം (32) ഇൻലാൻഡ് ലെറ്റർ കാർഡ്

ഓർക്കുന്നുണ്ടോ…പണ്ടൊക്കെ വിവരങ്ങൾ ഒരിടത്തു നിന്നും വേറൊരിടത്തു എത്തിക്കാൻ ഏറ്റവും അധികം ഉപയോഗിച്ചിരുന്ന ഒരു ഉപാദി ആണ് ഇൻലാൻഡ് ലെറ്റർ. അന്നൊക്കെ ഇൻലാൻഡ് ലെറ്റർ കാർഡും, പോസ്റ്റ്‌ കാർഡും, പിന്നെ വിദേശത്ത് ബന്ധുക്കൾ ക്ക്...

തിരുവുള്ളക്കാവ് ശ്രീ ധർമ്മ ശാസ്താക്ഷേത്രം

വേദ പരീക്ഷയില്‍ ദേവേന്ദ്രനെ തോല്പിച്ച ശാസ്താവിന്റെ ബുദ്ധി വൈഭവവും ആത്മജ്ഞാനവും നിറയുന്ന തിരുവുള്ളക്കാവ് ശ്രീ ധര്‍മ്മ ശാസ്താക്ഷ്രേതം. 'നാവ് നാരായ'മെന്ന അപൂര്‍വ വഴിപാടാണ് ഈ പുണ്യസങ്കേതത്തെ ഐതിഹ്യപ്രസിദ്ധമാക്കുന്നത്. അക്ഷരശുദ്ധിക്കും അറിവിന്റെ വെളിച്ചം തേടാനും...
WP2Social Auto Publish Powered By : XYZScripts.com
error: