സ്പ്രിംഗ്ലർ അന്വേഷണ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചീട്ട്, ശിവശങ്കറിന് അതിരൂക്ഷവിമർശനം
സംസ്ഥാനത്ത് വന്‍ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്ളര്‍ കരാറിന്റെ വിവരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. എല്ലാം തീരുമാനിച്ചത് മുന്‍ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറാണ്. മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എം ശിവശങ്കറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്.
കൊവിഡിന്റെ മറവില്‍ രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ ബന്ധമുള്ള പിആര്‍ കമ്ബനിക്ക് മറിച്ചു നല്‍കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മലയാളി സ്ഥാപിച്ച കമ്ബനി ഒരു വിവരവും ചോര്‍ത്തുന്നില്ലെന്നും സ്പ്രിങ്ക്ളര്‍ കമ്ബനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നല്‍കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞ സംഭവത്തിലാണ് പിന്നീട് മാധവന്‍ നായര്‍ കമ്മിറ്റിയെ വച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയത്.