സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകളിൽ വിശദ അന്വേഷണത്തിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തയ്യാറെടുക്കുന്നു.
സ്പീക്കറുടെ അഞ്ചുവർഷത്തെ എല്ലാ വിദേശയാത്രകളുടെയും വിശദവിവരങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് ഇ.ഡി. കത്ത് നൽകി. സ്പീക്കറുടെ വിദേശയാത്രകൾ സംബന്ധിച്ച് വിരുദ്ധ വിവരാവകാശരേഖകൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണിത്