സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിച്ചെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത് വന്നതോടെ പ്രതികരണവുമായി ശ്രീരാമകൃഷ്ണൻ.
എഫ്ബി പോസ്റ്റിലാണ് ശ്രീരാമകൃഷ്ണന്‍ അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിക്കുന്നത്.
എന്ത് തോന്നിവാസവും എഴുതിപ്പിടിപ്പിക്കാവുന്ന വിധം അന്വേഷണ ഏജൻസികൾ തരംതാഴുന്നത് ജനാധിപത്യ സംവിധാനത്തിന് ഭൂഷണം അല്ല.
ഇടതുപക്ഷ പ്രസ്ഥാനത്തേയും പ്രവർത്തകരേയും താറടിച്ച് കാണിക്കാനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്നും ശ്രീരാമകൃഷ്ണൻ എഫ്ബി പോസ്റ്റിലൂടെ പറഞ്ഞു.
[3/28, 1:23 PM] Sumi: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരായ സ്വപ്ന സുരേഷിന്‍റെ മൊഴി പുറത്ത് വന്നതിന് പിന്നാലെ സ്പീക്കർക്കും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും നിജസ്ഥിതി അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
വ്യക്തമായ മൊഴി ഉണ്ടായിട്ടും കേന്ദ്ര ഏജൻസികൾ തുടർ നടപടി സ്വീകരിക്കുന്നില്ല.
കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ കള്ളനും പൊലീസും കളി നടക്കുകയാണ്.
ഇഡിക്ക് എതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണമെല്ലാം ഇതിന്റെ ഭാഗമാണ്.
സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എന്തുകൊണ്ട് അന്വേഷണമോ തുടർ നടപടികളോ ഉണ്ടാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.