സ്ഥാനാർഥി പട്ടിക വന്നതോടെ പ്രത്യാശയും പ്രതീക്ഷയും നഷ്ടമായെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ.
കെപിസിസി വർക്കിങ് പ്രസിഡൻറായി തുടരാൻ തനിക്കിനി താൽപര്യമില്ല.
തന്നോട് നേതാക്കൾ ഒന്നും ആലോചിച്ചിട്ടില്ല.
സ്ഥാനാർഥി നിർണയത്തിൽ നേതൃത്വം മോശമായ നിലപാടുകൾ സ്വീകരിച്ചു.
ജയസാധ്യതക്ക് മങ്ങലേറ്റു.
ഉമ്മൻ ചാണ്ടിയും, കെ സി വേണുഗോപാലും, ചെന്നിത്തലയും
ഇഷ്ടക്കാരെ തിരുകിക്കയറ്റി.
ഹൈക്കമാൻ്റ് എന്നത് കെ സി വേണുഗോപാലായി മാറി. ഇരിക്കുരിലടക്കം ധാരണ ലംഘിച്ചു.
ആർഎസ്പിയടക്കമുള്ള ഘടകകക്ഷികൾക്ക് കോൺഗ്രസ് കീഴടങ്ങി.
അർഹതയില്ലാത്തവർക്ക് വാരിക്കോരി നൽകി.