സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്ത മുട്ടകൾ. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീടിന് മുന്നിൽ കൂടോത്രം ചെയ്ത രണ്ട് മുട്ടയും ഒരു നാരങ്ങയും കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിന്റെ ചുവട്ടിൽ വാഴ ഇലയിൽ വെച്ച നിലയിലാണ് കണ്ടെത്തിയത്. ഒരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിവരിഞ്ഞിട്ടുണ്ട്.