നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൻ്റെ പേരിൽ ഇറങ്ങിയിരിക്കുന്ന പ്രസ്താവനകൾ വ്യാജമാണന്ന് മലങ്കര ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ജോൺസ് ഏബ്രഹാം കോനാട്ട്. തൻ്റെ പേരിൽ വ്യാജമായി ലെറ്റർപാഡും സീലും നിർമ്മിച്ച് ആണ് സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രസ്താവന പ്രചരിക്കുന്നതെന്നദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലും, പിറവത്തും മത്സര രംഗത്ത് വരുന്ന രണ്ട് സ്ഥാനാർത്ഥികളെ സഭാ മക്കൾ സഹായിക്കണമെന്ന പേരിലാണ് വ്യാജപ്രസ്താവന പ്രചരിച്ചത്.