സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. കെ.പി.സി.സി അധ്യക്ഷന്‍ വിളിച്ച എം.പിമാരുടെ യോഗം കെ.മുരളീധരന്‍ ബഹിഷ്‌കരിച്ചു. ആദ്യം വിട്ടുനിന്ന കെ.സുധാകരന്‍ പിന്നീട് നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി യോഗത്തിനെത്തി.
ഉമ്മന്‍ചാണ്ടിയുടെ കടും പിടുത്തം തുടരുമ്പോഴും കെ.സി ജോസഫ് മത്സരിക്കാനുള്ള സാധ്യത മങ്ങി. നേമം,വട്ടിയൂര്‍ക്കാവ്,കഴക്കൂട്ടം എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പവും നിലനില്‍ക്കുന്നു.
സ്ഥാനാര്‍ഥി നിര്‍ണയം ഗ്രൂപ്പ് വീതം വെപ്പായി മാറുന്നതിലുള്ള അതൃപ്തി പരസ്യമാക്കിയാണ് ബഹിഷ്‌കരണം. എന്നാല്‍ പാര്‍ട്ടിയിലാര്‍ക്കും അതൃപ്തിയില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. നാളെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.