17.1 C
New York
Monday, June 27, 2022
Home Kerala സ്ഥാനാര്‍ത്ഥി നിര്‍ണ്ണയപ്പട്ടിക ചുരുക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയപ്പട്ടിക ചുരുക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി.

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയപ്പട്ടിക ചുരുക്കാത്തതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി.

സംസ്ഥാന ഘടകത്തിന്റെ സാധ്യത പട്ടികയില്‍ ഓരോ മണ്ഡലത്തിലും 2 മുതല്‍ 5 വരെ പേരാണ് ഇടം പിടിച്ചിട്ടുള്ളത്. ഇതാണ് ഹെക്കമാന്‍ഡിനെ ചൊടിപ്പിച്ചത്.

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച്‌.കെ.പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് ചേരുന്നുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കി വൈകുന്നരത്തെ സ്ക്രീനിംഗ് കമ്മിറ്റിക്കെത്താന്‍ കേരളത്തിലെ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതയാണ് വിവരം.

92 സീറ്റുകളിലെ അന്തിമ പട്ടികക്കായിരിക്കും രൂപം നല്‍കുക.
എല്ലാ സിറ്റിംഗ് എംഎല്‍എമാര്‍ക്കും നിലവിലെ സീറ്റ് നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. കെ.സി ജോസഫിന്റെ ഇരിക്കൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ഇരിക്കൂറിന് പകരം ചങ്ങനാശേരിയോ കാഞ്ഞിരപ്പള്ളിയോ വേണമെന്നാണ് കെ സി ജോസഫ് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ അതേ സമയം കെ.സി ജോസഫിന് സീറ്റ് നല്‍കരുതെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്.

Facebook Comments

COMMENTS

- Advertisment -

Most Popular

പുതുപ്പള്ളിയിലെ ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇപ്പോഴും കർമ്മനിരതൻ, (രാജു തരകൻ)

ഡാളസ്: രാഷ്ട്രീയ പ്രവർത്തകർക്ക് എക്കാലവും അനുകരണീയനായ മാതൃക ജന സേവകനാണ് ഉമ്മൻ ചാണ്ടി. അതിനൊരുദാഹരണമാണ് ഞായറാഴ്ച ദിവസവും തന്റെ ഭവനത്തിൽ ഒഴുകിയെത്തുന്ന ജനപ്രവാഹം. ദീർഘ വർഷങ്ങളായ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വനിരയിൽ പ്രവർത്തിയ്ക്കുന്ന അഡ്വഃ ....

വീണ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷ് (42) ഡിട്രോയിറ്റിൽ നിര്യാതയായി. ഹൃദ്‌രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഐ ടി ഉദ്യോഗസ്ഥയായിരുന്നു. വട്ടേക്കാടു കൊടുകുളഞ്ഞി ജോൺ ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും...

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡിന് നോമിനേഷന്‍ സ്വീകരിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രൂരമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...

നിർത്തലാക്കിയിരുന്ന ട്രെയിൻ സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുന്നു.

കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തു നിർത്തലാക്കിയിരുന്ന ട്രെയിനുകളാണ് വീണ്ടും ഓടിത്തുടങ്ങുക. കൊല്ലം - എറണാകുളം മെമു (കോട്ടയം വഴി), എറണാകുളം - കൊല്ലം മെമു (ആലപ്പുഴ വഴി), കൊല്ലം - ആലപ്പുഴ കൊല്ലം പാസഞ്ചർ, കൊച്ചുവേളി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: