സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ ഐഎന്‍ടിയുസി നേതാക്കളുമായി രമേശ് ചെന്നിത്തല ഇന്ന് ചര്‍ച്ച നടത്തും.
സ്വന്തം നിലയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇന്നലെ രമേശ് ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ ട്രേഡ് യൂണിയന്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു.
പതിനഞ്ചംഗ പട്ടിക കെപിസിസിക്ക് നല്‍കിയെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഐഎന്‍ടിയുസി നേതാക്കളെയാരെയും പരിഗണിച്ചില്ല. ഇതേത്തുടര്‍ന്നാണ് സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന ഭീഷണയുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ രംഗത്തെത്തിയത്
അപകടം മണത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇവരുമായി ചര്‍ച്ചയ്ക്ക് നടത്തിയിരുന്നെങ്കിലും ഐഎന്‍ടിയുസി നേതാക്കള്‍ വഴങ്ങിയിരുന്നില്ല.