17.1 C
New York
Thursday, August 18, 2022
Home Kerala സ്ത്രീകൾക്കായി: സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ.

സ്ത്രീകൾക്കായി: സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ.

സഹായം ഉറപ്പാക്കാൻ സർവീസ് പ്രൊവൈഡിങ് സെന്ററുകൾ. 14 ജില്ലകളിലായി ആകെ 82 സെന്ററുകൾ .

ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായം, വൈദ്യസഹായം, ഷെൽട്ടർ ഹോമുകളിലേക്കുള്ള റഫറൻസ്, പോലീസ് സഹായം എന്നിവ നൽകുന്ന കേന്ദ്രങ്ങളാണ് സർവീസ് പ്രൊവൈഡിങ് സെന്ററുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ ഓരോ വർഷവും നൂറുകണക്കിന് സ്ത്രീകളാണ് സഹായം തേടിയെത്തുന്നത്.

നിയമസഹായം ലഭ്യമാക്കാനായി ആഴ്ചയിൽ മൂന്നു ദിവസം വനിതാ കൗൺസിലർമാരുടെ സേവനവും കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഗാർഹിക പീഡന നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്‌ളാസുകൾ, മാനസികാരോഗ്യം ഉറപ്പാക്കാനുള്ള കൗൺസലിംഗ് എന്നിവയും ഈ കേന്ദ്രങ്ങളിലൂടെ നൽകുന്നു.

നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിലായി ആകെ 82 സർവീസ് പ്രൊവൈഡിങ് സെന്ററുകൾ പ്രവർത്തിക്കുന്നു. 2021 – 2022 വർഷത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആകെ 2,837 പേരാണ് സർവീസ് പ്രൊവൈഡിങ് സെന്ററുകളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഹണ്ട്സ് വില്ല(ടെക്സസ്): പതിനാറു വർഷങ്ങൾക്കു മുമ്പു ടെക്സസ്സിൽ റിയൽ എസ്റ്റേറ്റ് ഏജന്റിനെ കുത്തികൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ കോസുള്‍ ചന്ദകൊമേനെ എന്ന നാൽപത്തിയൊന്നുകാരന്റെ വധശിക്ഷ ടെക്സസ് ഹണ്ട്സ് വില്ലയിൽ ആഗസ്റ്റ് 17 ബുധനാഴ്ച 6...

പ്രവർത്തന മികവിന്റെ അനുഭവ സമ്പത്തുമായി ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയായി ഓജസ് ജോൺ.

ഫോമായുടെ 2022-24 വർഷത്തെ ജനറൽ സെക്രട്ടറി ആയി ഫ്രണ്ട്‌സ് ഓഫ് ഫോമാ പാനലിൽ മത്സരരംഗത്തേയ്ക്ക് എത്തുന്നത് വരെ സമൂഹത്തിനു വേണ്ടിയും അതിലുപരി ഫോമയ്‌ക്കു വേണ്ടിയും നടത്തിയ പ്രവർത്തങ്ങളും, നമ്മുടെ സമൂഹത്തിന്റെ ഉന്നമനത്തിനായി നൽകിയ...

ഒഐസിസി സാൻഫ്രാൻസിസ്‌കോ: പ്രവർത്തനോത്ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വർണാഭമായി.

സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സാൻഫ്രാൻസിസ്‌കോ ചാപ്റ്ററിന്റെ പ്രവർത്തനോത്‌ഘാടനവും ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി ആഘോഷവും ആഗസ്റ്റ് 14 ന് ഞായറാഴ്ച വൈകുന്നേരം വൈവിധ്യമാർന്ന ചടങ്ങുകളോടെ നടത്തി. മന്റെക്ക ഗ്രീൻവാലി...

ഫിലിപ്പ് ജോൺ അന്തരിച്ചു.

ഡാലസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ 86) ഡാലസിൽ നിര്യാതനായി. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസ്സി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: