17.1 C
New York
Saturday, January 22, 2022
Home Kerala സ്കൂൾ വിദ്യാർഥിയെ, അതിക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിയെ, അതിക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരത്ത് സ്കൂൾ വിദ്യാർഥിയെ അതിക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. കടലൂർ ചിദംബരത്തെ നന്തനാർ സർക്കാർ സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുബ്രഹ്മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

കണ്ണില്ലാത്ത ക്രൂരതയാണ് ഈ അധ്യാപകനില്‍ നിന്നുണ്ടായത്. അതും ക്ലാസ് പരീക്ഷ എഴുതാത്തതിന്റെ പേരിൽ. ചിദംബരത്തിനു സമീപമുള്ള നന്ദനാര്‍ സര്‍ക്കാര്‍ ബോയ്സ് സ്കൂളിലെ പ്ലസ് ടു സയന്‍സ് ക്ലാസിലാണു മര്‍ദനം നടന്നത്. കഴിഞ്ഞ ബുധനാഴ്ച ഫിസിക്സ് അധ്യാപകനായ സുബ്രമണ്യന്‍ ക്ലാസ് പരീക്ഷ നടത്തിയിരുന്നു. എട്ടു വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാതെ ക്ലാസ് കട്ട് ചെയ്തു. ഇവരെ പിന്നീട് പ്രിന്‍സിപ്പല്‍ കണ്ടെത്തി തിരികെ ക്ലാസില്‍ എത്തിച്ചു. ഈ സമയത്താണ് അധ്യാപകന്റെ പ്രാകൃത ശിക്ഷ.

വിദ്യാർഥിയെ മുട്ടുകാലിൽ നിർത്തിയും മർദിക്കുന്നുണ്ട്. ക്ലാസിലെ മറ്റൊരു മറ്റൊരു വിദ്യാർഥിയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കടുത്ത നടപടി വേണമെന്ന് ആവശ്യപ്പെട്ട് അധ്യാപകനെതിരെ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് കടലൂർ ജില്ലാ കലക്ടർ പ്രാഥമിക അന്വേഷണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി നിക്ഷേപകനും കൂടുംബത്തിനും യു എ ഇ ഗവൺമെൻ്റിൻ്റെ ആദരവ്.

ആലപ്പുഴ കുത്തിയതോട്ടിൽ പൂച്ചനാപറമ്പിൽ കുഞ്ഞോ സാഹിബിന്റെ മകൻ മുഹമ്മദ് സാലിയെയും, ഭാര്യ ലൈല സാലിയെയുമാണ് യു എ ഇ ഗവൺമെൻ്റ് ഗോൾഡൻ വിസ കൊടുത്തു ആദരിച്ചത്. പത്ത് വർഷക്കാലാവധിയുള്ളതാണ് യു എ ഇ...

ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി.

കൊവിഡ് പടരുന്നതിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ ആലപ്പുഴ സിപിഎം ജില്ലാ സമ്മേളനം മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ആലപ്പുഴ ജില്ലാ...

വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരം പ്രഖ്യാപിച്ചു.

വിവിധ മേഖലകളില്‍ ശ്രദ്ധേയരായ പ്രതിഭകള്‍ക്കുള്ള ഭാരതീയം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിെലയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകള്‍ക്കാണ് ഇത്തവണ പുരസ്കാരം. ഇബ്രാഹിം ചേര്‍ക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനില്‍, മധു ആലപ്പടമ്പ്, ശ്രീജേഷ്...

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു.

നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: