സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്ത തർക്കം: യുവതിയെ തീവെച്ചു കൊന്നു .
കൊല്ലം ഇടമുളയ്ക്കല്‍ സ്വദേശി ആതിര (30) ആണ് മരിച്ചത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ചൊവ്വാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ആതിര മരിച്ചത്.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
യുവതിയോടൊപ്പം താമസിച്ചിരുന്ന ഷാനവാസ് (32) പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് വര്‍ഷമായി ആതിരയും ഷാനവാസും ഒരുമിച്ചാണ് താമസം.
ഇരുവരും രണ്ടു വർഷമായി ഒന്നിച്ചുകഴിയുകയായിരുന്നു. ആറു മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്. ആതിരയും ഷാനവാസും നേരത്തേ വേറെ വിവാഹം കഴിച്ചിരുന്നു. അതിൽ ഇരുവർക്കും രണ്ടു കുട്ടികൾ വീതമുണ്ട്.