സോളാർ കേസിൽ സി.ബി.ഐ.പ്രാഥമിക അന്വേഷണം ആരംഭിച്ചു.
പരാതിക്കാരിയോട് സി.ബി.ഐ. ഓഫീസിൽ ഇന്ന് ഹാജരാകാനാണ് നിർദേശം. പരാതിക്കാരി ഡൽഹിയിലെത്തിയതായാണ് വിവരം. എന്നാൽ ഇത് സംബന്ധിച്ച് സി.ബി.ഐ.ഉദ്യോഗസ്ഥർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പേഴ്സണൽ മന്ത്രാലയം പരാതിയുടെ പകർപ്പ് സി.ബി.ഐക്ക് കൈമാറുകയാണ് ഉണ്ടായത്. ഇങ്ങനെ ഒന്ന് ലഭിക്കുമ്പോൾ ക്വിക്ക് വെരിഫിക്കേഷൻ നടത്തുക എന്നുളളത് സി.ബി.ഐ. നടപടിയാണ്. അതിന്റെ അടിസ്ഥാനത്തിൽ വിവരശേഖരണമുൾപ്പടെയുളള പ്രാഥമിക അന്വേഷണം നടത്തുന്നതായാണ് വിവരം. ഇന്ന് പരാതിക്കാരി ഡയറക്ടർ ജനറൽ സി.ബി.ഐ. ഡയറക്ടർ ജനറൽ യോഗേഷ് ചന്ദർ മോദിയെ കാണും