സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെയും ബിജു രാധാകൃഷ്‌ണന്റേയും ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഈ മാസം 25ന് കേസില്‍ വിധി പറയും. കോഴിക്കോട് സ്വദേശി അബ്‌ദുള്‍ മജീദില്‍ നിന്ന് 42,70000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്‌ണനും വാങ്ങി വഞ്ചിച്ചെന്ന കേസാണ് വിധി പറയാന്‍ മാറ്റിയത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസില്‍ വിധി പറയുന്നത്
സരിതയ്‌ക്ക് കീമോ തെറാപ്പി നടക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സരിതയ്ക്ക് നാഡികളുടെ ക്ഷതത്തിനുളള ചികിത്സയുടെ ഭാഗമായാണ് കീമോ തെറാപ്പി. ബിജു രാധാകൃഷ്‌ണന്‍ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.