17.1 C
New York
Sunday, September 19, 2021
Home Kerala സൈ​ബ​ർ ഗുണ്ടാ സം​ഘം കു​ടും​ബ​ത്തി​നു​നേ​രേ വേ​ട്ട​യാ​ട​ൽ ന​ട​ത്തു​ന്ന​താ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക

സൈ​ബ​ർ ഗുണ്ടാ സം​ഘം കു​ടും​ബ​ത്തി​നു​നേ​രേ വേ​ട്ട​യാ​ട​ൽ ന​ട​ത്തു​ന്ന​താ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക

സൈ​ബ​ർ ഗുണ്ടാ സം​ഘം കു​ടും​ബ​ത്തി​നു​നേ​രേ വേ​ട്ട​യാ​ട​ൽ ന​ട​ത്തു​ന്ന​താ​യി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക

കോ​ഴി​ക്കോ​ട് ചോ​മ്പാ​ല സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ സു​മേ​ഷി​ന്‍റെ ഭാ​ര്യ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യു​മാ​യ വി​നീ​ത വേ​ണു​വാ​ണ് ത​ന്‍റെ കു​ടും​ബം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ തു​റ​ന്നെ​ഴു​തി​യ​ത്.

പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഭ​ര്‍​ത്താ​വ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി മ​ദ്യ​പ​ന്മാ​രാ​യ ചി​ല​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി കൈ​കാ​ര്യം ചെ​യ്‌​തെ​ന്നാ​ണ് കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത്. പോ​ലി​സു​കാ​ര​നാ​ണെ​ന്നു പ​റ​ഞ്ഞി​ട്ടും അ​വ​ര്‍ വി​ട്ടി​ല്ല. അ​സ​മ​യ​ത്ത് അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്തി​ക്കു വേ​ണ്ടി പോ​കു​ന്ന​തി​നി​ട​യി​ല്‍ പി​ടി​കൂ​ടി​യെ​ന്ന് പി​ന്നീ​ട് ഇ​വ​ര്‍ ത​ന്നെ വാ​ര്‍​ത്ത​കൊ​ടു​ക്കു​ക​യും ചെ​യ്ത​താ​യി വി​നീ​ത ആ​രോ​പി​ക്കു​ന്നു.
ഇത് സംബന്ധിച്ച് ചില തെറ്റായ വാർത്ത ചില മാധ്യമങ്ങളിൽ വന്നതിനെ തുടർന്നാണീ കുറിപ്പ് എഴുതുന്നതെന്ന് അവർ പറയുന്നു.

രാഷ്ട്രീയ സൈ​ബ​ർ സം​ഘ​ങ്ങ​ളാ​ണ് വ്യാ​ജ വാ​ർ​ത്ത​യു​ണ്ടാ​ക്കി ത​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

താ​ൻ ഷു​ഹൈ​ബ് വ​ധ​ക്കേ​സ് റി​പോ​ര്‍​ട്ട് ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ന്നും ത​ന്നെ​യും കു​ടും​ബ​ത്തേ​യും അ​റി​യാ​വു​ന്ന​വ​രാ​ണ് ഭ​ര്‍​ത്താ​വി​നെ ത​ട​ഞ്ഞു​നി​ര്‍​ത്തി അ​പ​മാ​നി​ച്ച​തെ​ന്നും വി​നീ​ത പ​റ​യു​ന്നു.

“ഇ​നി​യും വേ​ട്ട​യാ​ടി മ​തി​യാ​യി​ല്ലെ​ങ്കി​ൽ കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നി​ൽ വ​ന്ന് നി​ൽ​ക്കാം. ത​ല ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ത​ന്നെ. ഞ​ങ്ങ​ളും കു​ഞ്ഞു​ങ്ങ​ളും. ഒ​റ്റ​വെ​ട്ടി​ന് തീ​ർ​ത്തേ​ക്ക​ണം’- എ​ന്നു പ​റ​ഞ്ഞു കൊ​ണ്ടാ​ണ് വി​നീ​ത പോ​സ്റ്റ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 6)

വല്ലാത്തൊരു ആത്മനൊമ്പരത്തോടെയാണ്ഉറങ്ങാൻ കിടന്നത് കണ്ണുകൾ അടക്കുമ്പോഴെല്ലാം പേടിപ്പെടുത്തുന്ന സ്വപ്നങ്ങൾ മനസ്സിലേക്ക് ഓടി വന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ ഞാനറിയാത്ത കാണാത്ത ഏതോ സ്ഥലങ്ങൾ, എവിടേക്കൊയോ യാത്രയാകുന്നു. ഉറക്കത്തിനും ഉറക്കമില്ലായ്മക്കും ഇടയ്ക്കു ഇങ്ങനെ കിടന്നു. കൂടുതൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...
WP2Social Auto Publish Powered By : XYZScripts.com
error: