17.1 C
New York
Thursday, February 9, 2023
Home Kerala സൈക്കിളില്‍ ഓഫീസിലെത്തി നഗരസഭാ ചെയര്‍മാന്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായി സൈക്കിള്‍ സവാരി

സൈക്കിളില്‍ ഓഫീസിലെത്തി നഗരസഭാ ചെയര്‍മാന്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായി സൈക്കിള്‍ സവാരി

Bootstrap Example

റിപ്പോർട്ട്: സുരേഷ് സൂര്യ

മാവേലിക്കര നഗരസഭാ ചെയര്‍മാന്റെ ഔദ്യോഗിക വാഹനത്തിന് താല്‍ക്കാലിക ഡ്രൈവറെ നിയമിച്ച നടപടിയോട് കൗണ്‍സില്‍ യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സൈക്കിളില്‍ ഓഫീസിലെത്തി നഗരസഭ ചെയര്‍മാന്‍ കെ.വി.ശ്രീകുമാര്‍.

തനിക്ക് വിശ്വസ്തനായ ആളിനെ നിയോഗിക്കാന്‍ കൗണ്‍സില്‍ അനുമതി നല്‍കിയില്ലെങ്കില്‍ നഗരസഭയുടെ ഓഫീസിലെത്താന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ കൗണ്‍സിലില്‍ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് കെ.വി.ശ്രീകുമാര്‍ തന്റെ സൈക്കിളില്‍ നഗരസഭ ഓഫീസില്‍ എത്തിയത്.

ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.പി.എസ്.സി. വഴിയുളള ഡ്രൈവറുടെ അഭാവത്തില്‍ നഗരസഭാ ചെയര്‍മാന്‍ നിയോഗിച്ച ഡ്രൈവറെ അംഗീകരിക്കാന്‍ എല്‍.ഡി.എഫ്., ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തയ്യാറായില്ല. ഭൂരിപക്ഷത്തിന്റെ വിയോജിപ്പിനെ തുടര്‍ന്ന് ഡ്രൈവര്‍ നിയമനം എന്ന അജന്‍ഡ പാസാക്കുവാന്‍ കഴിഞ്ഞില്ല.  നഗരസഭയില്‍ പി.എസ്.സി. നിയമനമായി രണ്ടും താല്‍ക്കാലിക്കാരായി നാലും ഡ്രൈവര്‍മാര്‍ ഉണ്ടെന്നും അതിനാല്‍ പുതുതായി ഒരാളെ താല്‍ക്കാലികമായി നിയമിക്കണ്ടായെന്നുമുളള നിലപാട് എല്‍.ഡി.എഫ്., ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ സ്വീകരിച്ചത്.

തന്റെ വാഹനത്തിന് തനിക്കു വിശ്വസ്തനായ ആളിനെ നിയോഗിക്കുന്ന മുന്‍ ചെയര്‍മാന്മാരുടെ കീഴ്വഴക്കം താന്‍ തുടരുകയാണെന്നും അതിനു അനുവദിക്കണമെന്നും ചെയര്‍മാന്‍ ശ്രീകുമാര്‍ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് എല്‍.ഡി.എഫ്., ബി.ജെ.പി. കൗണ്‍സിലര്‍മാരെ പ്രതിനിധീകരിച്ച് സംസാരിച്ച അംഗങ്ങള്‍ പറഞ്ഞു. 

ചെയര്‍മാന് ഇഷ്ടമുള്ള ആളിനെ ഡ്രൈവറായി നിയോഗിക്കുന്നതാണ് കീഴ്വഴക്കമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞെങ്കിലും ഭൂരിപക്ഷ അഭിപ്രായമാണ് കൗണ്‍സില്‍ തീരുമാനമെന്ന് നഗരസഭ സെക്രട്ടറി നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ ചെയര്‍മാന്റെ സൈക്കിള്‍ സവാരി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. സംഭവത്തില്‍ ചെയര്‍മാനെ അനുകൂലിച്ച് ഭൂരിപക്ഷ അഭിപ്രായം ഉയരുമ്പോള്‍ സൈക്കിള്‍ സവാരിയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. സിപിഎമ്മം, ബിജെപി പ്രവര്‍ത്തകരും സോഷ്യല്‍മീഡിയയില്‍ ചെയര്‍മാന്‍ കെ.വി.ശ്രീകുമാറിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത് ഇരുപാര്‍ട്ടികളേയും വെട്ടിലാക്കിയിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി മലയാളി മനസ്സിൽ എത്തുന്നു പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്.

"വീക്ഷണങ്ങളുടെ മനഃശാസ്ത്രം" എന്ന മനഃശാസ്ത്ര സംബന്ധമായ തുടർ ലേഖനവുമായി വെള്ളിയാഴ്ചതോറും മലയാളി മനസ്സിൽ എത്തുന്നു.. പ്രശസ്ത സാഹിത്യകാരനായ ശ്രീ KG ബാബുരാജ്. എറണാകുളം ജില്ലയിൽ ആലുവായ്ക്കടുത്ത് വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശി യായ ശ്രീ കെ ജി...

മലയാളിമനസ്സ്.. ആരോഗ്യ വീഥി

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി

തെറ്റു തിരുത്താനുള്ള ആർജ്ജവം നേടിയെടുക്കാം .......................................................................................................... സന്യാസി പതിവുപോലെ, തൻ്റെ പൂജാമുറിയിൽ കയറിയപ്പോൾ, അവിടിരുന്ന തൻ്റെ സ്വർണ്ണത്തളിക കാണാനില്ല! തൻ്റെ ശിഷ്യരിൽ ആരെങ്കിലുമായിരിക്കും അതെടുത്തതെന്ന് അദ്ദേഹത്തിനുറപ്പായിരുന്നു. എടുത്തത് ആരാണെങ്കിലും, തന്നോടു രഹസ്യമായി പറയുവാൻ ഗുരു ശിഷ്യരോടു...

ശുഭദിനം | 2023 | ഫെബ്രുവരി 9 | വ്യാഴം ✍കവിത കണ്ണന്‍

വീട്ടിലേക്ക് പച്ചക്കറി വില്‍ക്കാന്‍ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്‍പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: