സെമിത്തേരി ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിൽ സർക്കാരിന് കോടതി നോട്ടീസ് അയച്ചു.
സെമിത്തേരികൾ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാമെന്ന ഓർഡിനൻസ് കഴിഞ്ഞ വർഷമാണ് സർക്കാരിറക്കിയത്. പിന്നീട് അത് നിയമമാക്കി. ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഓർത്തഡോക്സ് സഭ ഹൈക്കോടതിയിലെത്തിയത്. ഈ ഹർജി ഫയലിൽ സ്വീകരിച്ചു കൊണ്ട് ജസ്റ്റിസ് പി.വി ആശയാണ് സംസ്ഥാന സർക്കാരടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചത്. ഈ മാസം 17ന് ഹർജി വീണ്ടും കോടതിയുടെ പരിഗണനയിൽ വരും.
സംസ്ഥാന സർക്കാരിന്റെ നിയമനിർമ്മാണം സുപ്രീം കോടതി വിധി മറികടക്കാനുള്ള നീക്കമാണെന്നാണ് ഓർത്തഡോക്സ് സഭയുടെ വാദം
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ ഓർത്തഡോക്സ് സഭ നടത്തിയ നീക്കത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.