തിരുവനന്തപുരം.ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു. ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടരുന്നു. 55 പേര്‍ക്ക് നിലവില്‍ കോവിഡ് സ്ഥിരീകരിച്ചു. കന്റീന്‍ തിരഞ്ഞെടുപ്പ് കാരണമായെന്നാണ് ആക്ഷേപം. ഹൗസിങ് സഹകരണസംഘവും അടച്ചു. പരിശോധനകള്‍ കൂട്ടണമെന്നും 50% ജീവനക്കാരായി ഹാജര്‍ ചുരുക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.