തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍.
പൊരി വെയിലില്‍ സമരം ചെയ്യുന്നതിനിടെ ഒരാള്‍ കുഴഞ്ഞു വീണു.
ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.
തുടര്‍ച്ചയായ 21-ാം ദിവസാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്.
അക്രമസംഭവങ്ങളൊന്നും ഉണ്ടാക്കാതെ വളരെ സമാധാനപരമായാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധിക്കുന്നത്.
എംഎല്‍എമാരായ കെ എസ് ശബരീനാഥനും ഷാഫി പറമ്ബിലും സമരപ്പന്തലില്‍ നിരാഹാരസമരം നടത്തുകയാണ്. ഞായറാഴ്ചയാണ് യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്.