17.1 C
New York
Monday, October 25, 2021
Home Kerala സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിൽ ആത്മഹത്യാ ശ്രമം

സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിൽ ആത്മഹത്യാ ശ്രമം

തിരുവനന്തപുരം :പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം.

സമരത്തിനിടെ ഉദ്യോഗാർഥികൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച രണ്ടുപേരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി.

ജനുവരി 26 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ഉദ്യോഗാർഥികളുടെ സമരത്തിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗാർഥികൾ തിങ്കളാഴ്ച സമരവേദിയിലെത്തിയിരുന്നു. ഇതിനിടെയാണ് പി.എസ്.സി. പട്ടികയിലെ 954-ാം റാങ്കുകാരനായ പ്രിജു, 354-ാം റാങ്കുകാരനായ പ്രവീൺകുമാർ എന്നിവർ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. ഇരുവരും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതോടെ പോലീസ് ഇടപെട്ട് ഇവരെ സമരവേദിയിൽനിന്ന് മാറ്റി. തുടർന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം:​ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറിച്ചി സ്വദേശിയാണ്​ മരിച്ചത്​. 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പലചരക്ക്​ കടയുടമ കഴിഞ്ഞ ആഴ്ചയാണ്​ അറസ്റ്റിലായത്​​. കഴിഞ്ഞ ശനിയാഴ്ചയാണ്​ ചിങ്ങവനം പൊലീസ്​...

താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച്‌ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും;മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം : സംസതഥാനത്ത് എ പ്ലസ് ലഭിച്ച 5,812 കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് ലഭിക്കാനുണ്ടെന്നും താല്‍ക്കാലിക ബാച്ച്‌ അനുവദിച്ച്‌ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 50...

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്.

കൊച്ചി : നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലുമാക്കണമെന്നാണ് ബസ്സുടമകളുടെ ‌ ആവശ്യം. ‌സംസ്ഥാനത്ത് അവസാനമായി ബസ് യാത്രാ...

സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം : ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തുലാവര്‍ഷത്തിന് മുന്നോടിയായി...
WP2Social Auto Publish Powered By : XYZScripts.com
error: