സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ ആത്മഹത്യാശ്രമം.
സിപിഒ റാങ്ക് ഹോൾഡേഴ്സാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏതാനും ഉദ്യോഗാർഥികൾ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ഒരു വിഭാഗം ഉദ്യോഗാർഥികൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
തിങ്കളാഴ്ച ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സ് അസോസിയേന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.