സുരേന്ദ്ര വേട്ടയുടെ രണ്ടാം പർവമാണ് ഇപ്പോൾ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്.
നിയമത്തെ വ്യഭിചരിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധ പരിപാടിക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കുഴൽ പണ ആരോപണവുമായി ബന്ധപ്പെട്ട് ബിജെപിയെ ഒരു തരത്തിലും ബന്ധപ്പെടുത്താൻ കഴിയില്ലെന്നത് കണ്ടാണ് മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ഇടപെട്ടൂവെന്ന് പറഞ്ഞ് കെ. സുരേന്ദ്രനെ ജാമ്യമില്ലാ കേസിൽ കുടുക്കിയിരിക്കുന്നത്.
പ്രതിഷേധ പരിപാടിക്ക് വ്യാഴാഴ്ച തുടക്കം കുറിക്കും. സംസ്ഥാനത്തെ ഒരു ലക്ഷം കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരജ്വാലയ്ക്ക് തുടക്കം കുറിക്കുമെന്നും രമേശ് പറഞ്ഞു.