കൽപ്പറ്റ: സുൽത്താൻബത്തേരി കൊളഗപ്പാറ കവലയിൽ ഗുഡ്സ് വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്.മുട്ടിൽ പാറക്കൽ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലും ഷമീറിൻ്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലുമാണ് .മീനങ്ങാടി ഭാഗത്ത് നിന്ന് ബത്തേരിയിലേക്ക് പോകുവഴിയാണ് അപകടം.
ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് എത്തും മുമ്പേ രണ്ടുപേരും മരിച്ചു