ആലപ്പുഴ: വീയപുരത്ത് മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു.
വീയപുരം തടി ഡിപ്പോയുടെ സമീപം ആറ്റിൽ മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി സ്വദേശികളാണ് മരിച്ച മൂന്ന് പേരും. കരുനാഗപ്പള്ളിയിൽ നിന്ന് കുട്ടനാട്് സുഹൃത്തിൻറെെെ വീട്ടിൽ വന്ന് സ്ഥലം കാണാൻ ഇറങ്ങിയവർ വീയപുരം ആറിന്റെ തീരത്തു ഇരുന്ന സമയം ഒരാൾ ആറ്റിലേക്ക് ഇറങ്ങിയപ്പോൾ ചെളിയിൽ താഴ്ന്നു പോകുന്നത് കണ്ട ബാക്കി രണ്ട് പേർ രക്ഷിക്കാൻ വേണ്ടി ഇറങ്ങി അവരും താഴ്ന്ന് പോകുകയായിരുന്നു. കരയിൽ ഉണ്ടായിരുന്ന ബാക്കി രണ്ട് പേർ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ കൂടി. വീയപുരം പോലീസും, ഹരിപ്പാട് ഫയർ &റെസ്‌ക്യു സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഹരിപ്പാട് എമർജൻസി റെസ്‌ക്യു ടീം പ്രവർത്തകരും നടത്തിയ തിരച്ചിലിൽ മൂന്ന് പേരുടെയും മൃതദ്ദേഹങ്ങൾ കണ്ടെടുത്തു. ഹരിപ്പാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.