തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സുരേഷ് ഗോപിക്കുമേൽ സമ്മർദ്ദം വട്ടിയൂർക്കാവിൽ മത്സരിക്കാൻ സുരേഷ് ഗോപിക്ക്മേൽ സമ്മർദം ശക്തം. തൃശൂരിൽ ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിലാണ് സുരേഷ് ഗോപിയുടെ പേര് വട്ടിയൂർക്കാവിൽ വീണ്ടും ഉയർന്നത്. വട്ടിയൂർക്കാവ് അല്ലെങ്കിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കണമെന്നാണ് യോഗത്തിൽ ആവശ്യം ഉയർന്നത് എന്നാൽ രാജ്യസഭയിൽ ഒന്നര വർഷം ടേം ബാക്കിയുള്ളതിനാൽ മത്സരിക്കാനില്ല എന്നാണ് സുരേഷ് ഗോപി അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വം നിർദേശിച്ചാൽ സുരേഷ് ഗോപി വട്ടിയൂർക്കാവിൽ കളത്തിലിറങ്ങും. കഴിഞ്ഞ തവണ ലോക്സഭയിലേക്ക് തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി മികച്ച മുന്നേറ്റം കാഴ്ചവച്ചിരുന്നു.