സുപ്രീം കോടതി ഉത്തരവിനെ മറയാക്കി സിപിഎം വ്യാപകമായ പിൻവാതിൽ നിയമനം നടത്തുന്നുവെന്ന് കെ സുരേന്ദ്രൻ.
സിപിഎമ്മിൻ്റെ യുവനേതാക്കളുടെ ഭാര്യമാർക്കെല്ലാം പിൻവാതിൽ നിയമനം നൽകുന്നു.
അഴിമതിയ്ക്കെതിരെ സമരം ചെയ്ത് സിപിഎമ്മിനെ അധികാരമേൽപ്പിച്ചത് യുവനേതാക്കളുടെ ഭാര്യമാർക്ക് പിൻപതിൽ നിയമനം നൽകാനാണോ എന്നും കെ സുരേന്ദ്രൻ.
കാലടി ശ്രീശങ്കര സർവ്വകലാശാല ഇൻ്റർവ്യൂ ബോർഡ് അംഗങ്ങൾത്തന്നെ മുൻ എം പി രാജേഷിൻ്റെ ഭാര്യയുടെ നിയമനം തെറ്റായ മാനദണ്ഡങ്ങളിലൂടെയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.
സിപിഎം യുവനേതാക്കൾ ഇത്രയും നാണം കെട്ടവരാണോ എന്നും സുരേന്ദ്രൻ ചോദിച്ചു.
ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർ തൊഴിലില്ലാതെ നിൽക്കുമ്പോൾ, സിപിഎം യുവ നേതാക്കളുടെ ഭാര്യമാർക്ക് അനധികൃത നിയമനം നൽകുയാണ്.
യുവനേതാക്കളുടെ ഭാര്യമാരുടെ ഉന്നമനമാണോ ഇടതു സർക്കാർ ലക്ഷ്യമിടുന്നത്? ഭാര്യമാരുടെ സംരക്ഷണം ഉറപ്പാക്കുന്ന ഭരണത്തിൽ നിന്നും കുറച്ചെങ്കിലും മാന്യത പ്രതീക്ഷിക്കാനാകുമോ എന്നും ബിജെപി പ്രസിഡൻ്റ് ചോദിച്ചു.
ഇൻ്റർ റിലിജിയസ് മാരേജ് നടത്തി – ഞങ്ങളിലുള്ളത് മാനവ രക്തം എന്നു പറയുന്ന രാജേഷിനെപ്പോലുള്ളവർ, മതാടിസ്ഥാന നിയമനത്തിന് പിൻവാതിലൂടെ കടന്നു വന്നിരിയ്ക്കുകയാണ്.
ഭാര്യമാരുടെ നിയമനത്തിൽ, മതം, പാർട്ടി പദവി എന്നിവയെല്ലാം ദുരുപയോഗം ചെയ്യുകയാണ് എന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി