17.1 C
New York
Wednesday, December 1, 2021
Home Kerala സുഡാനികളില്ലാത്ത സെവൻസ് ഫുട്ബോൾ മേളകൾക്ക് മലബാറിൻ്റെ കളിത്തട്ടകങ്ങൾ ഒരുങ്ങുന്നു

സുഡാനികളില്ലാത്ത സെവൻസ് ഫുട്ബോൾ മേളകൾക്ക് മലബാറിൻ്റെ കളിത്തട്ടകങ്ങൾ ഒരുങ്ങുന്നു

മലപ്പുറം: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വിദേശതാരങ്ങളില്ല എന്ന സവിശേഷതയോടെ. വിദേശതാരങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം സെവൻസ് ഫുട്ബോൾ അസോസിയേഷൻ (എസ്എഫ്എ.) സംസ്ഥാനകമ്മിറ്റിയുടേതാണ്. സംസ്ഥാനത്ത് 30 വർഷത്തിനുശേഷമാണ് വിദേശതാരങ്ങളെ പങ്കെടുപ്പിക്കാത്ത സെവൻസ് ടൂർണമെന്റ് നടക്കുന്നത്.

1990ൽ തൃശ്ശൂരിൽ നടന്ന സെവൻസിൽ സുഡാനിൽനിന്നു പഠിക്കാനെത്തിയ അബ്ദുൽഗനിയും റാഡ് അൽസബീറൂം കളിച്ചതാണ് വിദേശസാന്നിധ്യത്തിനു തുടക്കംകുറിച്ചത്.

സെവൻസ് കളിയ്ക്കാനെത്തിയ പല വിദേശതാരങ്ങളും തിരിച്ചുപോകാത്തതടക്കമുള്ള നിയമപ്രശ്‌നങ്ങളെ തുടർന്നാണ് അസോസിയേഷന്റെ തീരുമാനം. ഒരു കളിക്ക് 5000 രൂപവരെ പ്രതിഫലം വാങ്ങുന്ന വിദേശതാരങ്ങളുണ്ട്.

സെവൻസ് ടൂർണമെൻറ് കളിക്കാൻമാത്രം വിദേശത്തുനിന്ന് വർഷവും നൂറിലേറെപ്പേർ എത്താറുണ്ട്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തൃശ്ശൂർ ജില്ലകളിലാണ് ടൂർണമെൻറ് നടക്കുക. ഫുട്ബോൾ ടൂർണമെന്റ് നടത്തുന്ന കമ്മിറ്റികൾ 28ന് മുൻപ്‌ അപേക്ഷ നൽകണം. റഫറിമാരുടെ രജിസ്ട്രേഷൻ 28നുള്ളിൽ പൂർത്തിയാക്കും. കളിക്കാരുടെ റജിസ്ട്രേഷന് 30 വരെയാണ് അവസരം.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: