തളിപറമ്പ്: കട തീവെച്ച് നശിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലീഗ് പ്രവര്‍ത്തകനായ പിടികിട്ടാപ്പുള്ളി 14ന് വര്‍ഷത്തിനു ശേഷം പിടിയില്‍. തളിപ്പറമ്പ് ഞാറ്റുവയല്‍ മുക്കോല ഹില്‍മത്ത് നഗറിലെ പൂമംഗലോറത്ത് അബ്ദുള്‍ റസാഖി (40) നെയാണ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ സത്യനാഥിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ പി.സി സഞ്ജയ് കുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ ശ്രീകാന്ത്, ഇ.എന്‍ പ്രകാശന്‍, സിവില്‍ പോലിസ് ഓഫീസര്‍ പ്രമോദ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
2007 ആഗസ്ത് 20ന് രാഷ്ട്രീയ സംഘര്‍ഷത്തിനിടെ സി.പി.എം പ്രവര്‍ത്തകനായ തളിപ്പറമ്പിലെ സിനോദിന്റെ ഉടമസ്ഥതയിലുള്ള കട തീവെച്ച് നശിപ്പിച്ച കേസില്‍ പ്രതിയായ ഇയാള്‍ പിടികൊടുക്കാതെ പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് കോടതി 2017ല്‍ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് മാര്‍ക്കറ്റിലെത്തിയ പ്രതിയെ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.