സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു….
കോട്ടയം : മഴക്കാല രോഗങ്ങളെ തടയുന്നതിനായി മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമുള്ള ജനകീയ ശുചീകരണ യജ്നത്തിന്റെ ഭാഗമായി കോട്ടയം സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.
ജില്ലാ ആസൂത്രണ സമിതി,
ഹരിത കേരളം മിഷൻ,വിവിധ ഓഫീസ് ജീവനക്കാർ
എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല ജിമ്മി തുടക്കം കുറിച്ചു.
സിവിൽ സ്റ്റേഷൻ പരിസരത്ത് അലക്ഷ്യമായ വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ട പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുകയും ഇവിടെ തന്നെയുള്ള ബോട്ടിൽ ബൂത്തിലേക്ക് താൽക്കാലികമായി മാറ്റുകയും ചെയ്തു.
ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ ശ്രീ സുഭാഷ്,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ബിനു ജോൺ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി സിജു തോമസ്,ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി രമേശ് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ, ജില്ലാ പഞ്ചായത്ത്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, തുടങ്ങിയ വിവിധ ഓഫീസ് ജീവനക്കാർ പങ്കെടുത്തു.