*സിപിഐ മന്ത്രിമാർ നാല് പേരും പുതുമുഖങ്ങൾ*
*കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, ജെ ചിഞ്ചുറാണി എന്നിവർ മന്ത്രിമാരാകും*
*ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ ആകും*
ഇന്ന് രാവിലെ ചേർന്ന സിപിഐ എക്സിക്യൂട്ടീവിലാണ് ഈ നിർദേശം.
കെ.രാജൻ (47) ഒല്ലൂർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഗവ.ചീഫ് വിപ്പ്, എഐവൈഎഫ് ദേശീയ ജന.സെക്രട്ടറി, പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് അംഗം. ഇത്തവണ കോൺഗ്രസിലെ ജോസ് വള്ളൂരിനെ 21,506 വോട്ടുകൾക്ക് പരാജയപ്പെടുത്തി
പി പ്രസാദ് (51) ചേർത്തല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിൽ. പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് അംഗം, കേരള ഹൗസിംഗ് ബോർഡ് ചെയർമാൻ. കോൺഗ്രസിലെ എസ് ശരത്തിനെ 6,148 വോട്ടുകൾക്ക് പരാജയപ്പെടുത്തി
ജെ.ചിഞ്ചുറാണി (56) ചടയമംഗലത്തു നിന്നും. പാർട്ടി ദേശീയ കൗൺസിൽ അംഗം, സിപിഐയുടെ ആദ്യ വനിത മന്ത്രി. കോൺഗ്രസിലെ എം എം നസീറിനെ 13,678 വോട്ടുകൾക്ക് പരാജയപ്പെടുത്തി
ജി.ആർ അനിൽ (58) നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പാർട്ടി ജില്ലാ സെക്രട്ടറി, സംസ്ഥാന കൗൺസിൽ അംഗം. കോൺഗ്രസിലെ പി. എസ് പ്രശാന്തിനെ തോൽപ്പിച്ചത് 23,309 വോട്ടിന്.
ചിറ്റയം ഗോപകുമാർ (56) മൂന്നാം തവണ അടൂരിൽ നിന്നും നിയമസഭയിൽ. പാർട്ടി സംസ്ഥാന കൗൺസിൽ അംഗം. കോൺഗ്രസിലെ എ ജി കണ്ണനെ പരാജയപ്പെടുത്തിയത് 2919 വോട്ടിന്