17.1 C
New York
Tuesday, September 21, 2021
Home Kerala സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

സിപിഐ നേതൃയോഗങ്ങള്‍ ഇന്ന് തുടങ്ങും

സിപിഐ നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. . ഇന്നത്തെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സമ്മേളനങ്ങള്‍ സംബന്ധിച്ച ഷെഡ്യൂള്‍ ചര്‍ച്ച ചെയ്യും.

സിപിഐക്ക് കീഴിലെ വകുപ്പുകളുടെ നൂറ് ദിവസത്തെ പ്രകടനം പരിശോധിക്കുന്നതിനൊപ്പം പാര്‍ട്ടിക്ക് അനുവദിച്ച ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും തീരുമാനമെടുക്കും.

ജനയുഗത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനോട് സിപിഐ നേതൃത്വം വിശദീകരണം തേടിയിരുന്നു.

ഇതില്‍ ശിവരാമന്‍ നല്‍കിയ മറുപടി ചര്‍ച്ച ചെയ്യും.

പരസ്യ വിമര്‍ശനത്തില്‍ ശിവരാമനെതിരെ നടപടിയുണ്ടാകുമോ എന്നതും നിര്‍ണായകമാണ്.

ജനയുഗം ഗുരുനിന്ദ നടത്തിയെന്നായിരുന്നു സിപിഐ നേതാവ് കെ കെ ശിവരാമന്റെ ആരോപണം.

ശ്രീനാരായണഗുരു ജയന്തി ദിനത്തില്‍ പത്രങ്ങള്‍ ഗുരുദര്‍ശനങ്ങളെക്കുറിച്ച് ലേഖനങ്ങള്‍ എഴുതിയപ്പോള്‍ ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം മാത്രമാണ് കൊടുത്തതെന്നായിരുന്നു ശിവരാമന്റെ വിമര്‍ശനം.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ആരോപണം.

ഗുരുവിനെ അറിയാത്ത എഡിറ്റോറിയല്‍ ബോര്‍ഡും മാനേജ്‌മെന്റും ജനയുഗത്തിന് ഭൂഷണമല്ലെന്നും ശിവരാമന്‍ പോസ്റ്റില്‍ വിമര്‍ശിച്ചിരുന്നു.

നാളെയും മറ്റന്നാളും സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: