കണ്ണൂർ: കണ്ണൂരിൽ സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ചില നേതാക്കൾക്ക് ഇവരെ തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിഞ്ഞില്ല.
പാര്‍ട്ടിയുടെയും നേതാക്കളുടെയും പേര് ദുരുപയോഗം ചെയ്ത് വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി. ഇത് തടയാന്‍ നേതാക്കള്‍ക്കായില്ലന്നും പ്രതിനിധികൾ വിമർശിച്ചു. നേതാക്കളെ മുൻനിർത്തി ഇത്തരക്കാർ രംഗത്തെത്തിയത് സാമൂഹിക മാധ്യമങ്ങളിലൂടെ. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുളള പൊതുചര്‍ച്ചയിലാണ് സ്വര്‍ണകടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നത്. എന്നാല്‍, ഏതെങ്കിലും നേതാവിന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നില്ല വിമര്‍ശനം.