സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് 2022 ഫെബ്രുവരിയില്‍.
സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഈ വര്‍ഷം ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ കോവിഡ് പ്രതിസന്ധിയും കേരളം, ബംഗാള്‍, തമിഴ്നാട്, ആസാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും പരിഗണിച്ചാണ് അടുത്തവര്‍ഷത്തേക്ക് നീട്ടിയത്.
ജൂലൈയില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും.
കേരളത്തിൽ തുടർഭരണവും മറ്റു സംസ്ഥാനങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കലുമാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യലക്ഷ്യമെന്നു കേന്ദ്ര കമ്മിറ്റിയോഗം വ്യക്തമാക്കി.
കര്‍ഷക സമരത്തിന് ഐക്യദാർഢ്യം ശക്തിപ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനമായി.