കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍
പത്തനംതിട്ട കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടനെ (48) ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോന്നി ആര്‍സിബി ഗ്യാസ് ഏജന്‍സിയിലെ ജീവനക്കാരന്‍ ആയിരുന്നു ഓമനക്കുട്ടന്‍. ഒരു വര്‍ഷത്തോളം ആയി ഓമനക്കുട്ടന്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല.