പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.പി.എം ഓഫിസില്‍ സി.ബി.ഐ പരിശോധന നടത്തി. കാസര്‍കോട് ഉദുമ ഏരിയാ കമ്മിറ്റി ഓഫിസിലായിരുന്നു പരിശോധന. ഏരിയാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുടെ മൊഴിയെടുത്തു. ഇരട്ടക്കൊല നടന്ന കല്യോട്ടും പ്രതികള്‍ വസ്ത്രം കത്തിച്ച സ്ഥലത്തും വീണ്ടും പരിശോധന നടത്തി. സിബിഐ ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നാലുപ്രതികൾ കൃത്യത്തിനുശേഷം ഏരിയ കമ്മിറ്റി ഓഫിസിൽ താമസിച്ചിരുന്നു.
സുപ്രീം കോടതി വരെ നീണ്ട പോരാട്ടത്തിനൊടുവിലാണു പെരിയ കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടത്.