17.1 C
New York
Tuesday, September 21, 2021
Home Kerala സിന്ധുവിനെ അടുക്കളയില്‍ കുഴിച്ചുമൂടിയത് ജീവനോടെ; അറസ്റ്റിലായ പ്രതി ബിനോയി പൊലീസിന് മൊഴി നല്‍കി.

സിന്ധുവിനെ അടുക്കളയില്‍ കുഴിച്ചുമൂടിയത് ജീവനോടെ; അറസ്റ്റിലായ പ്രതി ബിനോയി പൊലീസിന് മൊഴി നല്‍കി.

സിന്ധുവിനെ അടുക്കളയില്‍ കുഴിച്ചുമൂടിയത് ജീവനോടെയാണെന്നാണ് കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ബിനോയി പൊലീസിന് മൊഴി നല്‍കി. ആദ്യം കഴുത്തുഞെരിച്ചതിനെ തുടര്‍ന്ന് ബോധരഹിതയായ സിന്ധു കൊലപ്പെട്ടെന്ന് കരുതി കത്തിക്കാനുള്ള ശ്രമം നടത്തിയെന്നും, എന്നാല്‍ മരിച്ചില്ലെന്ന് മനസിലായതോടെ അടുക്കളയില്‍ ജീവനോടെ കുഴിച്ചിടുകയായിരുന്നുവെന്നുമാണ് ബിനോയ് പൊലീസിന് മൊഴി നല്‍കിയത്. സംശയത്തെ തുടര്‍ന്നാണ് സിന്ധുവിനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായപ്പോള്‍ പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നത്.

കൊലപാതകത്തിന് ശേഷം സിന്ധുവിന്‍റെ വസ്ത്രങ്ങള്‍ വീടിന് സമീപത്തെ ചെക് ഡാമിന്‍റെ വശത്ത് ഉപേക്ഷിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. ഇതുപ്രകാരം ഇവിടെ എത്തിച്ച്‌ വസ്ത്രം കണ്ടെത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം ഇപ്പോള്‍. ആഗസ്​​റ്റ്​ 12നാ​ണ്​ സി​ന്ധു​വി​നെ കാ​ണാ​താ​യ​ത്. തുടര്‍ന്ന് മ​ക​ന്‍ വിവരം സി​ന്ധു​വിന്‍റെ സ​ഹോ​ദ​ര​ന്മാ​രെ വിവരം അ​റി​യി​ച്ചു. 15ന് ഇവ​ര്‍ വെ​ള്ള​ത്തൂ​വ​ല്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യെ​ങ്കി​ലും അന്വേഷ​ണ​ത്തി​ല്‍ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല.

അ​മ്മ​യെ കാ​ണാ​താ​യ ദി​വ​സം ബി​നോ​യിയു​ടെ വീ​ട്ടി​ല്‍ എ​ത്തി​യപ്പോഴാ​ണ് പു​തി​യ അ​ടു​പ്പ് പ​ണി​ത​താ​യി ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. സംശയം തോന്നി പു​തു​താ​യി പ​ണി​ത അ​ടു​പ്പ് പൊ​ളി​ച്ച്‌ ഇ​ള​കി​യ മണ്ണ് നീക്കിയ​പ്പോ​ള്‍ കൈ​യും വി​ര​ലു​ക​ളും ക​ണ്ടെ​ത്തി. തു​ട​ര്‍ന്ന് വിവരം പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 16ന് ഒ​ളി​വി​ല്‍പോ​യ പ്രതിയെ പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് വെള്ളത്തൂവല്‍ പൊലീസ് പിടികൂടിയത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾകാലചക്രം ഉരുളുന്നു പിന്നെയും. പകലെരിയുന്നു രാവുപുലരുന്നുസ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു. അഴലെഴുന്നൊരെൻ മനമാകവേഅലകടൽപോലെ ആലോലമാടുന്നു. ചേർത്തുവയ്ക്കുന്നു ...

എന്നാലായത് (കവിത) കേണൽ രമേശ്‌ രാമകൃഷ്ണൻ

ഇന്നലെ ‌ഞാനൊരുകൊതുകിനെ‌ കണ്ടു.എന്റെ രക്തം ‌ഊറ്റിക്കുടിച്ചിട്ടുംഞാനതിനെ അടിച്ചു ‌കൊന്നില്ല.നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് ...

ഏകാന്ത സന്ധ്യ (കവിത)

പോകാനുമിടമില്ല കേൾക്കനുമാളില്ലജീവിത സമരത്തിൽ ഏകകൂട പിറപ്പുകൾ ചിറക് മുളച്ചപ്പോൾ ...

മതത്തെ ഞടുക്കിയ മനുഷ്യൻ (ലേഖനം)

ഇന്ന് ഗുരുവിന്റെ ശുദ്ധനിർവ്വാണ ദിനം. കാലദേശങ്ങൾക്കപ്പുറത്തു സമൂഹത്തെ സ്വാധീനിക്കുവാൻ കഴിഞ്ഞ മഹാത്മാക്കളുടെ വാഗ്മയചിത്രങ്ങൾ ഗുരുവിനെ അറിയാനാഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാണ്. വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ ഗുരുവിനെകുറിച്ചു പറഞ്ഞത് ഇനിയും കേൾക്കാത്ത മലയാളികളുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ മഹാകവി ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്നും...
WP2Social Auto Publish Powered By : XYZScripts.com
error: