17.1 C
New York
Saturday, July 31, 2021
Home Kerala സിനിമ സ്‌റ്റെലിൽ SI ഐ ലോറിയിടിപ്പിച്ചു കൊന്നു

സിനിമ സ്‌റ്റെലിൽ SI ഐ ലോറിയിടിപ്പിച്ചു കൊന്നു


ഹോട്ടലിലെ തർക്കം പരിഹരിക്കാൻ ചെന്ന SI ലോറി ഇടിപ്പിച്ചു കൊലപെടുത്തി തൂത്തുക്കുടി ഏറൽ സ്‌റ്റേഷനിലെ എസ്.ഐ ബാലുവാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ കെര്‍ക്കെ ജങ്ഷനിലെ ഒരു ഹോട്ടലില്‍ തര്‍ക്കം നടക്കുന്നത് കണ്ടാണ് എസ്.ഐ. ബാലുവും കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയും എത്തുകയുണ്ടായത് . തുടര്‍ന്ന് തര്‍ക്കം പരിഹരിച്ചശേഷം ഇരുവരും പട്രോളിങ്ങിന് പോകാനായി ഇരുചക്രവാഹനത്തിനടുത്തെത്തി. ഇതിനിടെ, നേരത്തെ ഹോട്ടലിലെ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടിരുന്ന മുരുകവേല്‍ എന്നയാള്‍ മദ്യലഹരിയില്‍ പൊലീസുകാരോട് തട്ടിക്കയറി. ഇയാളെ പിന്തിരിപ്പിച്ചയച്ച ശേഷം പൊലീസുകാര്‍ ഇരുചക്രവാഹനത്തില്‍ യാത്ര ആരംഭിക്കുകയുണ്ടായി. ഇതിനു പിന്നാലെ മുരുകവേല്‍ തന്റെ ലോറിയുമായി എത്തി പോലീസുകാരുടെ ഇരുചക്രവാഹനത്തിലിടിപ്പിക്കുകയായിരുന്നു ഉണ്ടായത്.

എസ്.ഐ. ബാലു തല്‍ക്ഷണം മരണപ്പെടുകയുണ്ടായി. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യയ്ക്ക് ഗുരുതരമായ പരിക്കുകളുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട മുരുകവേലിനെ പിടികൂടാന്‍ പൊലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്. പത്ത് പ്രത്യേക സംഘങ്ങളെയാണ് പ്രതിയെ പിടികൂടാനായി നിയോഗിച്ചിരിക്കുന്നത്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3474, തൃശൂര്‍ 2693, പാലക്കാട് 2209, കോഴിക്കോട് 2113, എറണാകുളം 2072, കൊല്ലം 1371, കണ്ണൂര്‍ 1243, ആലപ്പുഴ 1120, കോട്ടയം 1111, തിരുവനന്തപുരം...

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്.

രഖിൽ തോക്ക് വാങ്ങിയത് ബീഹാറിൽ നിന്ന്?? കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ അതിക്രൂരമായി വെടിവെച്ച് കൊലപ്പെടുത്താന്‍ രഖിൽ, തോക്ക് വാങ്ങിയത് ബിഹാറിൽ നിന്നുമാണെന്നാണ് പൊലീസിന് ലഭിക്കുന്ന വ്യക്തമായ സൂചന. ഇതോടെ ആത്മഹത്യ ചെയ്ത രഖിൽ ഉപയോഗിച്ച...

തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി.

ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആഗസ്ത് എട്ടുവരെ ഏര്‍പ്പെടുത്തിയത്....

പുഞ്ചിരി (കവിത)

തൊട്ടിലിൽകണ്ണിറുക്കി കിടക്കും ...
WP2Social Auto Publish Powered By : XYZScripts.com