കൊച്ചി മാർച്ച് 3:സിനിമ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍.
സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ നിര്‍മാതാക്കളും വിതരണക്കാരും തിയേറ്റര്‍ ഉടമകളും പങ്കെടുക്കും.
സെക്കന്റ് ഷോ അനുവദിക്കാത്ത സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ റിലീസ് നിശ്ചയിച്ച ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.
ഇതോടെ നാളെ പുറത്തിറങ്ങേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് രണ്ടാം തവണയും മാറ്റിവച്ചു.