തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കും.
ഫിലിം ചേമ്പർ ഓഫ് കോമേഴ്സിന്റേതാണ് തീരുമാനം. വിജയ് ചിത്രം മാസ്റ്ററാണ് ആദ്യം തിയേറ്ററുകളിലെത്തുന്ന സിനിമ.
മലയാള സിനിമകൾ മുൻഗണനാ ക്രമത്തിലാകും റിലീസ് ചെയ്യുക.
സെൻസർ പൂർത്തിയായ 11 ചിത്രങ്ങളുടെ റിലീസ് വിതരണക്കാർ നിശ്ചയിക്കും.