സിനിമാ സ്റ്റൈലിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങി സുരേഷ് ഗോപി,തൃശ്ശൂരിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.ചികിത്സയിലായിരുന്ന തൃശ്ശൂർ എൻ ഡി എ സ്ഥനാർത്ഥിയായി മത്സരിക്കുന്നതിന് ഓൺലൈനിലൂടെ പത്രിക നൽകുമെന്നാണ് കരുതിയിരുന്നത്. അതു തിരുത്തിയാണ് കൊച്ചിയിൽ നിന്നും സുരേഷ് ഗോപി ഹെലികോപ്റ്ററിൽ തൃശ്ശൂരിൽ വന്നിറങ്ങിയത്. തൃശ്ശൂർ പുഴയ്ക്കലിലെ ശോഭാ സിറ്റി ഹെലിപാഡിലാണ് നടൻ വന്നിറങ്ങിയത്. തുടർന്ന് ആവേശകരമായ റോഡ് ഷോയ്ക്ക് ശേഷം കലക്ടറേറ്റിൽ വരണാധികാരിയ്ക്കു മുന്നിൽ പത്രിക സമർപ്പിക്കുകയും ചെയ്തു.നടൻ ദേവനും സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്നു. ക്ഷേത്രങ്ങൾ പൂർണ്ണമായും വിശ്വസികളുടെ കയ്യിലെത്തുന്ന ഭരണം ബി.ജെ.പി യുടെ നേതൃത്വത്തിൽ കേരളത്തിൽ വരുമെന്നും സുരേഷ് ഗോപി. ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കള്ളനാണയങ്ങളെ ജനം തള്ളിക്കളയുമെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ പറഞ്ഞു.