17.1 C
New York
Monday, February 6, 2023
Home Kerala സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത്...

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ.

Bootstrap Example

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ.

ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ എം എസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി കല്ലൂർ മൈട്രോ സ്റ്റേഷൻ പരിസരത്തേക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥിനിയെ ദമ്പതികൾ വിളിച്ചുവരുത്തിയത്. കാറിൽ ബലമായി കയറ്റിയ ഇവർ പെൺകുട്ടിയുടെ മുഖത്ത് മുളക് സ്പ്രേ അടിക്കുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന ഒന്നര പവന്‍റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും ഇവർ കവർന്നു. ശേഷം പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് പെൺകുട്ടിയെ ഇവർ ഇറക്കിവിട്ടു. സമാനമായ രീതിയിൽ വൈറ്റില നിന്ന് മറ്റൊരു പെൺകുട്ടിയുടെ കൈയിൽ നിന്ന് 20,000 രൂപ ദമ്പതികൾ കവർന്നിരുന്നു.

ഇരുവരുടെയും പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് തൃപ്പൂണിത്തുറയിൽ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.

Facebook Comments

COMMENTS

- Advertisment -

Most Popular

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകും; പ്രധാനമന്ത്രി.

ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം ഇന്ത്യക്ക് പുതിയ ദിശാബോധം നൽകുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർണ്ണാടകയിലെ ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്ക് 2023 പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ...

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി.

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അന്തരാഷ്ട്ര സ്വർണവില കുത്തനെ ഇടിഞ്ഞപ്പോൾ സംസ്ഥാനത്തും...

“ലോകം പോയ വാരം” – തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍

🌹പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. നുങ്കമ്പാക്കത്തെ വസതിയിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.. . മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങിയ...

മലയാളി മനസ്സ് “ആരോഗ്യ വീഥി”

വിഷാദമോ സമ്മർദ്ദമോ ഉത്കണ്ഠയോ അനുഭവപ്പെടുമ്പോള്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും ഉയരുമെന്ന് ഗവേഷകര്‍. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന യുവാക്കള്‍ക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ജോണ്‍ ഹോപ്കിന്‍സ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 18 നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: