കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവകയുടെ 13മത് വിഷപ്പായി റവ ഡോ സാബു കെ ചെറിയാന്‍ ചുമതലയേറ്റു. സ്ഥാനാഭിഷേക ശുശ്രൂഷ ചടങ്ങുകള്‍ ഇന്നലെ രാവിലെ 8 മണിക്ക് സഭാ ആസ്ഥാനമായ കോട്ടയം ചാലുകുന്ന് സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടത്തി. സിഎസ്‌ഐ സഭാ മോഡറേറ്റര്‍ ബിഷപ്പ് എ ധര്‍മരാജ് റസാലത്തിന്റെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. തിരുവല്ല തുകലശേറി സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് വികാരിയായിരുന്നു ഡോ സാബു കെ ചെറിയാന്‍. കോഴഞ്ചേരി പുന്നയ്ക്കാട് മലയില്‍ കുടുംബാംഗമാണ്.
