സിഎജി റിപ്പോര്‍ട്ടിൽ ചർച്ചയാകാമെന്ന് സർക്കാർ;
കിഫ്ബി സിഎജി റിപ്പോര്‍ട്ടിന്മേല്‍ അടിയന്തരപ്രമേയത്തിന് അനുമതി. സിഐജി റിപ്പോർട്ടിന് എതിരെ ധനമന്ത്രി രംഗത്തുവന്നിരുന്നു. സിഐജിയെ ഇഴകീറി പരിശോധിക്കാനുള്ള അവസരമാണ് ഇതോടെ സർക്കാരിന് ലഭിക്കുന്നത്. 12മണി മുതല്‍ ഒന്നരമണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സ്പീക്കറുടെ അനുമതി. വി.ഡി.സതീശനാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.