17.1 C
New York
Wednesday, October 5, 2022
Home Kerala സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചരണത്തില് മനം നൊന്ത് മാവേലിക്കരയിലെ കുടുംബം

സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചരണത്തില് മനം നൊന്ത് മാവേലിക്കരയിലെ കുടുംബം

സാമൂഹ്യമാധ്യമങ്ങളിലെ വ്യാജപ്രചരണത്തില്‍ ഇരയാക്കപ്പെട്ടതോടെ ഒന്നു പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയിൽ മാവേലിക്കര മാന്നാറിലെ ഒരു കുടുംബം.കുളിമുറിയിലെ ഡ്രെയ്‌നേജ് പൈപ്പില്‍ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോൾ ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈകുടുങ്ങിയതും ആണ് പിന്നീട് വിനയായി മാറിയത്. മാവേലിക്കര മാന്നാറില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വിഡിയോ പകര്‍ത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു എന്നാല്‍, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബം കടുത്ത മനോവിഷമമാണ് നേരിടുന്നത് ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകാന്‍ പോലും സാധിക്കുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി. ‘രണ്ടു ദിവസമായി ഡ്രെയ്‌നേജില്‍ പ്രശ്നമുണ്ടായിരുന്നു. പ്ലംബറെ വിളിച്ചിട്ടും എത്തിയില്ല. രണ്ടു കുളിമുറിയിലെയും വെള്ളം ഒരു പൈപ്പിലേക്കാണ് വന്നിരുന്നത്. ഡ്രെയ്‌നേജ് അടഞ്ഞതോടെ കുളിമുറികളില്‍ വെള്ളം നിറഞ്ഞു. ഡ്രെയ്‌നേജിന് അകത്ത് എന്തെങ്കിലും തടസം ഉണ്ടോ എന്നു പരിശോധിക്കുന്നതിനിടയിലാണ് കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചെങ്കിലും സ്റ്റീലിന്റെ ഭാഗമുള്ളതിനാല്‍ കൈ പുറത്തെടുക്കാനായില്ല. തുടര്‍ന്നാണ് അഗ്നിശമനസേനയെ വിളിച്ചതും അവര്‍ വന്ന് രക്ഷപ്പെടുത്തിയതും. ആരാണ് തെറ്റായ പ്രചാരണം നടത്തിയതെന്നു വ്യക്തമല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച്‌ കുടുംബവുമായി ആലോചിച്ചു തീരുമാനിക്കും. മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന തെറ്റായ പ്രചാരണം ഉണ്ടായശേഷം പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്

Facebook Comments

COMMENTS

- Advertisment -

Most Popular

മുന്നോട്ട്…(കവിത)

തനിച്ചാകുമ്പോൾ രാവ് സ്വന്തമാകുമ്പോൾ നിദ്ര തഴുകാതിരിക്കുമ്പോൾ മനസ്സേ, നീയൊരിക്കലും വിതുമ്പരുത്, കണ്ണുനിറയരുത് കൊളുത്തണമൊരു തിരി നഷ്ടമായൊരിഷ്ടമേതായാലും ഉള്ളുതിരഞ്ഞെടുക്കണം ഒരുസ്വപ്നം അതിൽ ചാലിച്ച് ഒന്നുപുഞ്ചിരിച്ച് സുഖമായുറങ്ങണം പിന്നെനാമുണരുന്ന പുലരിയിൽ രണ്ടുകണ്ണിലുമോരോ നക്ഷത്രമുണ്ടാകും മുഖമുയർത്തി നോക്കുന്ന ആകാശത്തിൽ നിറയെ പൂത്തുനിൽക്കുന്ന നക്ഷത്രക്കൂട്ടങ്ങളുണ്ടാകും മുന്നോട്ടുവയ്ക്കുന്ന ഓരോ ചുവടുകളിലും ലക്ഷ്യമുണ്ടാകും അതെ!! നാമുറങ്ങാതെ കാണുന്നസ്വപ്നങ്ങളാണ് നമ്മെ ലക്ഷ്യത്തിലെത്തിക്കുന്നത് മനസ്സേ പതറാതെ മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... അജിത ടിപി കൃഷ്ണ.

ചിന്നുകുട്ടി (കഥ) ✍ ഡോളി തോമസ്, കണ്ണൂർ

ഗിരി മാമൻ കാനഡയിൽ നിന്ന് വന്നപ്പോൾ കൊണ്ടുവന്ന മഞ്ഞനിറത്തിലുള്ള ആ സുന്ദരൻ കാറും കയ്യിൽ പിടിച്ചു വഴിയിലേക്ക് നോക്കിയിരിക്കുകയാണ് കിച്ചുമോൻ. അമ്മയും അച്ഛനും കൂടി ചിന്നുമോളേയും കൊണ്ട് ആസ്പത്രിയിൽ പോയിരിക്കുകയാണ്. 'പാവം ചിന്നുക്കുട്ടി. വീഴുമെന്നോർത്തു...

വരച്ചു ചേർക്കുന്നത് (കവിത)

പറയാത്ത വാക്കാണ് പ്രണയമെന്നന്നു - ഞാനാദ്യമായറിഞ്ഞതാനേരം വിറയാർന്ന നോട്ടത്തിൻ വേരിനാൽ നീയെന്നെ വരിഞ്ഞു ചേർത്തുള്ളൊരാനേരം വിരിയുന്ന പുഷപം പോലൊരു നറു - പുഞ്ചിരി ചുണ്ടിൽ വിരിയുന്ന നേരം പറയാത്ത വാക്കാണ് പ്രണയമെന്നാമിഴി പറയാതെ പറഞ്ഞതാ നേരം പരിഭവമില്ലാതെ നീ പലവുരുയെന്നോട് മിണ്ടിപ്പറഞ്ഞു നിൽക്കുന്നു ചിന്തകൾ അശ്വവേഗങ്ങളായ് വന്നെൻ്റെ ഹൃദയത്തെ തൊട്ടുണർത്തുന്നു അകലെയാണെങ്കിലും സഖിയെന്നകതാരിൽ തൊട്ടു തൊട്ടാണിരിപ്പെന്നും മൗനവും വാചാലമെന്നറിയുന്നു ഞാൻ ഓമനേ,...

കാർത്തിക വിളക്ക്… (കഥ) ..✍ ലാലി രംഗനാഥ്

ശാന്തി ഭവനിലെ തന്റെ സ്വന്തം മുറിയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അന്തരീക്ഷമാകെ മൂടി കെട്ടിയിരുന്നതു പോലെ ഗായത്രിക്ക് തോന്നി. പെയ്യാൻ കൊതിച്ചു കാർമേഘ കൂട്ടങ്ങൾ ഇരുണ്ടു കൂടിയിരിക്കുന്നു. വൈകുന്നേരം 5 മണിയെ ആയുള്ളൂ എങ്കിലും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: