17.1 C
New York
Saturday, November 26, 2022
Home Kerala സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ സമാപിച്ചു;

സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ സമാപിച്ചു;

Bootstrap Example

കോട്ടയം:സാന്ത്വന സ്പര്‍ശം അദാലത്തുകള്‍ സമാപിച്ചു;
ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത് 3.05 കോടി രൂപ


മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിവന്ന സാന്ത്വന സ്പര്‍ശം പരാതി പരഹാര അദാലത്തുകള്‍ സമാപിച്ചു. അവസാന അദാലത്ത് ഇന്നലെ(ഫെബ്രുവരി 18) വൈക്കം നാനാടം ആതുരാശ്രമം ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രിമാരായ പി. തിലോത്തമന്‍, ഡോ. കെ.ടി. ജലീല്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈക്കം താലൂക്കിലെ പരാതികളാണ് പരിഗണിച്ചത്.

ജില്ലയിലെ അഞ്ചു താലൂക്കുകളിലെ അദാലത്തുകളില്‍ അപേക്ഷ നല്‍കിയ 2685 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുള്ള ധനസഹായമായി ആകെ 3,05,36,000 രൂപ അനുവദിച്ചു. വൈക്കം താലൂക്കില്‍നിന്ന് ലഭിച്ച 842 അപേക്ഷകളില്‍ 86,61,000 രൂപയാണ് അനുവദിച്ചത്. തുക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകരുടെ അക്കൗണ്ടുകളില്‍ എത്തുമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു.

ജില്ലയിലെ എല്ലാ താലൂക്കുകളിലുമായി റേഷന്‍ കാര്‍ഡിനുവേണ്ടി 500 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 341 പേര്‍ക്ക് കാര്‍ഡ് നല്‍കി. വൈക്കം താലൂക്കില്‍ അപേക്ഷ നല്‍കിയ 103 പേരില്‍ 88 പേര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കി.

മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട 6287 അപേക്ഷകളാണ് ജില്ലയിലെ അഞ്ച് താലൂക്കുകളില്‍നിന്നായി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ 5182 എണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു. ശേഷിക്കുന്നവയില്‍ ഉടന്‍ പരിഹാരം കാണുമെന്ന് മന്ത്രിമാര്‍ പറഞ്ഞു.

കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ ഉറപ്പാക്കി നടത്തിയ അദാലത്തിന്റെ ഏകോപനച്ചുമതല ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജിനായിരുന്നു. ജില്ലാ കളക്ടര്‍ എം. അഞ്ജനയും പരാതികള്‍ സ്വീകരിക്കുന്നതില്‍ പങ്കുചേര്‍ന്നു. സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം ആശ സി ഏബ്രഹാം, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook Comments

COMMENTS

- Advertisment -

Most Popular

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...

പ്രഭാത വാർത്തകൾ

◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും...

കർഷകരുടെ രാജ്യവ്യാപക രാജ്ഭവൻ മാർച്ച് ഇന്ന്.

വിവാദ കാർഷിക നിയമങ്ങൾ കേന്ദ്രം റദ്ദാക്കിയതിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്ക് കർഷക യൂണിയനുകൾ ഇന്ന് മാർച്ച് നടത്തും. സർക്കാരിന്റെ വിവിധ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ കർഷകരുടെ പ്രതിഷേധവും മാർച്ചിൽ രേഖപ്പെടുത്തുമെന്ന് കർഷക നേതാക്കൾ...

താങ്ക്സ് ഗിവിംഗ് ഡിന്നറിന് ശേഷം ഹൂസ്റ്റണിൽ നടന്ന വെടിവെപ്പിൽ നാലുപേർക്ക് വെടിയേറ്റു – രണ്ടു മരണം (പി.പി. ചെറിയാൻ)

ഹൂസ്റ്റൺ: വ്യാഴാഴ്ച താങ്ക്സ് ഗിവിംഗ് ഡിന്നറിനുശേഷം രാത്രി 9.30 മണിയോടെ ബാഗ്റ്റ് ലൈൻ 1500 ബ്ലോക്കിലുള്ള വീട്ടിൽ ഉണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും, രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി ഹൂസ്റ്റൺ പോലീസ് വെള്ളിയാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: